Today: 23 Jan 2019 GMT   Tell Your Friend
Advertisements
നഴ്സുമാര്‍ക്കുവേണ്ടി വീണ്ടും വാതില്‍ തുറന്ന് ജര്‍മനി ; എണ്ണായിരം പേര്‍ക്ക് ഉടന്‍ നിയമനം
Photo #1 - Germany - Otta Nottathil - nursing_recruitment_to_germany
ബര്‍ലിന്‍: ജര്‍മനിയിലെ നഴ്സുമാരുടെ ക്ഷാമം നികത്താന്‍ മെര്‍ക്കല്‍ ഭരണകൂടം തീരുമാനിച്ചു. ഇതനുസരിച്ച് ആദ്യപടിയെന്നോണം അടിയന്തിരമായി എണ്ണായിരം പേരെ ഉടന്‍ റിക്രൂട്ട് ചെയ്യാന്‍ മെര്‍ക്കലിന്റെ വിശാലമുന്നണി ഭരണത്തിലെ ക്രിസ്ററ്യന്‍ ഡമോക്രാറ്റിക് യൂണിയന്‍ (സിഡിയു), ക്രിസ്ററ്യന്‍ സോഷ്യലിസ്ററ്് യൂണിയന്‍ (സിഎസ്യു), സേഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി (എസ്പിഡി) എന്നീ കക്ഷികള്‍ ധാരണയായതോടെ ജര്‍മന്‍ ആശുപത്രികളില്‍ ഇനി ഏഷ്യക്കാര്‍ക്കും, ഇന്‍ഡ്യാക്കാര്‍ക്കും പ്രത്യേകിച്ച് മലയാളികള്‍ക്കും തൊഴില്‍ ലഭ്യത ഏറെ എളുപ്പമാവും.

നിലവില്‍ ജര്‍മന്‍ ഭാഷയില്‍ ബി 2 (B2) ലെവല്‍ സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്കാണ് തൊഴില്‍ അവസരം ലഭ്യമാകുന്നത്. ബി 2 ലെവല്‍ ഭാഷാ പരീക്ഷ പാസ്സായവര്‍ എത്രയും വേഗം ജര്‍മനിയിലേക്കുള്ള വിസയ്ക്കും വര്‍ക്ക് പെര്‍മിറ്റിനുമായി ഇന്‍ഡ്യയിലെ ജര്‍മന്‍ എംബസിയുമായോ കോണ്‍സുലേറ്റുമായോ നേരിട്ട് ബന്ധപ്പെട്ട് നടപടികള്‍ക്ക് വിധേയമായാല്‍ കാര്യങ്ങള്‍ എളുപ്പമാവും.

ജര്‍മനിയിലെ ഈ റിക്രൂട്ട്മെന്റിന് വേണ്ടി ഒരു രാജ്യത്തും ഒരു ഏജന്‍സികളേയും നിയോഗിച്ചിട്ടില്ല എന്ന കാര്യവും ശ്രദ്ധിയ്ക്കേണ്ടതാണ്. റിക്രൂട്ട്മെന്റിന്റെ മറവില്‍ വ്യാജഏജന്‍സികളുടെ പിടിയിലായി വെറുതെ സാമ്പത്തിക നഷ്ടം വരുത്തരുതെന്നും ഓര്‍മ്മിപ്പിയ്ക്കുന്നു.

നിലവില്‍ 50,000 നഴ്സിംഗ് തസ്തികകളാണ് അടിയന്തിരമായി നികത്തപ്പെടേണ്ടത്. എന്നാല്‍ പ്രാഥമികമായി 8,000 പേരെ റിക്രൂട്ട് ചെയ്യാനാണ് സര്‍ക്കാരിന്റെ പദ്ധതി. മെര്‍ക്കലിന്റെ പുതിയ സര്‍ക്കാര്‍ നഴ്സുമാരുടെ സേവന വേതന വ്യവസ്ഥകളില്‍ മാറ്റം വരുത്തുമെന്നും ആരോഗ്യ മേഖല ഉടച്ചുവാര്‍ക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ പിന്നീട് പ്രഖ്യാപിയ്ക്കും. റൈന്‍ലാന്റ്ഫാല്‍സ് മുഖ്യമന്ത്രി മാലു ഡ്രെയര്‍, ജര്‍മന്‍ ആരോഗ്യമന്ത്രി ഹെര്‍മാന്‍ ഗ്രോഹെ എന്നിവരാണ് പുതിയ ആശയങ്ങള്‍ മുന്നോട്ടുവെച്ചതും മുന്നണി അംഗീകരിച്ചതും.

നിലവില്‍ യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍ ജര്‍മനിയാണ് നഴ്സിംഗ് മേഖലയില്‍ ഏറ്റവും കുറഞ്ഞ വേതനം നല്‍കുന്നത്. ഇതിനെതിരെ മുന്‍ കാലങ്ങളില്‍ സമരങ്ങള്‍ നടന്നുവെങ്കിലും കാര്യമായ നേട്ടങ്ങളൊന്നും നഴ്സുമാര്‍ക്ക് നാളിതുവരെയും ലഭിച്ചിട്ടില്ല. ആരോഗ്യ മേഖലയെ കൂടുതല്‍ കാര്യക്ഷമമാക്കി തൊഴില്‍ രഹിത മേഖലയാക്കി വസ്തുതാപരമായി (non objectified limitation of employment) പുനര്‍ സൃഷ്ടിക്കണമെന്ന എസ്പിഡി പാര്‍ട്ടിയുടെ ശക്തമായ നിര്‍ദ്ദേശമാണ് ഭാവിയില്‍ മെര്‍ക്കല്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.ഈ വര്‍ഷം മുതല്‍ ജര്‍മനിയിലെ നഴ്സിംഗ് പഠനം ഏകീകരിയ്ക്കുകയും പഠനകാലത്തെ സൈ്ററഫന്റ് തുക വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്തത് ഇതിന്റെ അടിസ്ഥാനത്തിലാണ്. സേവന വേതന വ്യവസ്ഥയിലെ പോരായ്മയാണ് നഴ്സിംഗ് മേഖലയില്‍ നിന്ന് ജര്‍മന്‍കാരെ അകറ്റിയത്. അതാവട്ടെ രാജ്യത്ത് നഴ്സുമാരുടെ ദൗര്‍ലഭ്യം സൃഷ്ടിക്കുകയും ചെയ്തു. മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ജര്‍മനിയിലെ നഴ്സുമാര്‍ക്ക് ജോലി ഭാരവും വളരെ കൂടുതലാണ്. കാലാകാലകാലങ്ങളായി നഴ്സുമാരുടെ സേവന വേതന വ്യവസ്ഥ മാറ്റാന്‍ അതാതു കാലത്തെ സര്‍ക്കാരുകള്‍ ശ്രമിച്ചുവെങ്കിലും നടപ്പിലാക്കിയില്ല എന്നതാണ് സത്യം.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ജര്‍മനിയില്‍ യോഗ്യതയുള്ള നഴ്സുമാരുടെ എണ്ണത്തില്‍ വളരെ കുറവ് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ജര്‍മനി യൂറോപ്പിതര രാജ്യങ്ങളെ ആശ്രയിക്കേണ്ടി വന്നു. 2013 നവംബറില്‍ ജര്‍മനി ലോക രാജ്യങ്ങളില്‍ നിന്നുള്ള നഴ്സുമാര്‍ക്ക് കുടിയേറാനുള്ള അവസരത്തിനായി വാതില്‍ തുറന്നിരുന്നു. അന്നത്തെ നോട്ടിഫിക്കേഷനില്‍ ഇന്‍ഡ്യയും ഉള്‍പ്പെട്ടിരുന്നു എന്നത് ഞങ്ങള്‍ വിശദമായി 2.12.2013 ല്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ജര്‍മനിയിലേയ്ക്ക് ഒട്ടനവധി മലയാളികള്‍ നഴ്സിങ് മേഖലയില്‍ ജോലിയ്ക്കെത്തിയതിന്റെ തുര്‍ച്ചയെന്നോണം വീണ്ടുമൊരു സുവര്‍ണ്ണാവസരം മലയാളികള്‍ക്ക് ഇപ്പോള്‍ കൈവന്നിരിയ്ക്കയാണ്.

ഇതുകൂടാതെ ജര്‍മനിയില്‍ വിദേശ നേഴ്സുമാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഒരുക്കിക്കൊണ്ട് ഹെസ്സന്‍ സംസ്ഥാനത്ത് പുതിയ നിയമം കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ പ്രാബല്യത്തില്‍ വന്ന വാര്‍ത്തയും ഞങ്ങള്‍(20.12.2017) റിപ്പോര്‍ട്ടു ചെയ്തിരുന്നു. ജര്‍മന്‍ ഭാഷാ ലെവല്‍ ബി വണ്‍ പാസായ വിദേശ നഴ്സുമാക്ക് ഈ സംസ്ഥാനത്തു മാത്രമായി തൊഴില്‍ ലഭിയ്ക്കാനുള്ള പദ്ധതിയായിരുന്നു അതില്‍ വിശദമാക്കിയിരുന്നത്.

എന്തായാലും ഭാവിയില്‍ ജര്‍മനിയിലേയ്ക്കുള്ള നഴ്സുമാരുടെ രണ്ടാം കുടിയേറ്റത്തിന്റെ ആദ്യഭാഗമായി സര്‍ക്കാരിന്റെ ഈ നീക്കത്തെ വിശേഷിപ്പിയ്ക്കേണിയിരിയ്ക്കുന്നു. അതുകൊണ്ടു തെ ഇന്‍ഡ്യയിലെ/ കേരളത്തിലെ സാദ്ധ്യതകള്‍ ഉപയോഗിച്ച് ജര്‍മന്‍ ഭാഷാ പരിജ്ഞാനം നേടിയാല്‍ നഴ്സിംഗ് യോഗ്യതയുള്ള മലയാളികള്‍ക്ക് ഭാവിയില്‍ ജര്‍മനിയിലേയ്ക്കു കുടിയേറാം.
- dated 26 Apr 2018


Comments:
Keywords: Germany - Otta Nottathil - nursing_recruitment_to_germany Germany - Otta Nottathil - nursing_recruitment_to_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23120194hess
റുഡോള്‍ഫ് ഹെസ്സിനു പകരം ജയിലില്‍ കഴിഞ്ഞത് അപരനെന്ന പ്രചരണം തെറ്റെന്നു തെളിഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
23120193news
വ്യാജ വാര്‍ത്തകള്‍ക്കെതിരേ പോരാടാന്‍ ഫ്രഞ്ച് ~ ജര്‍മന്‍ സഖ്യം Recent or Hot News
തുടര്‍ന്നു വായിക്കുക
23120191popularity
എഎഫ്ഡിയുടെ ജനപ്രീതി ഇടിയുന്നു ഗ്രീന്‍ പാര്‍ട്ടിക്കും സിഡിയുവിനും നേട്ടം Recent or Hot News
സിഡിയുവിനും ഗ്രീന്‍ പാര്‍ട്ടിക്കും നേട്ടം തുടര്‍ന്നു വായിക്കുക
edward_nazreth_sahithya_award
ജര്‍മന്‍ മലയാളി കഥാകാരന്‍ എഡ്വേര്‍ഡ് നസ്രത്തിന് സാഹിത്യ പുരസ്ക്കാരം Recent or Hot News
തുടര്‍ന്നു വായിക്കുക
22120192speedlimit
കാലാവസ്ഥാ സംരക്ഷണത്തിന് ഓട്ടോബാനില്‍ സ്പീഡ് ലിമിറ്റ് പരിഗണനയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
22120191refugees
കഴിഞ്ഞ വര്‍ഷം ജര്‍മനി നാടുകടത്തിയത് 9000 അഭയാര്‍ഥികളെ
തുടര്‍ന്നു വായിക്കുക
21120197men
സ്ത്രീ പ്രവേശനം നിഷേധിച്ച ചാരിറ്റി പരിപാടിക്ക് മേയറുടെ വിമര്‍ശനം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us