Today: 22 Feb 2018 GMT   Tell Your Friend
Advertisements
ഇന്‍ഡ്യന്‍ വോളിബോള്‍ ക്ളബ് കാര്‍ണിവല്‍ ആഘോഷിച്ചു
Photo #1 - Germany - Otta Nottathil - ivc_koeln_karnival_2018
Photo #2 - Germany - Otta Nottathil - ivc_koeln_karnival_2018
കൊളോണ്‍:കൊളോണ്‍ നഗരം കാര്‍ണിവല്‍ ആഘോഷത്തിമിര്‍പ്പില്‍ മതിമറന്നപ്പോള്‍ ഇവിടുത്തെ മലയാളി സമൂഹവും കാര്‍ണിവല്‍ ആഘോഷത്തിന് ഒട്ടും പിന്നിലല്ലെന്നു ഇത്തവണയും തെളിയിച്ചു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി വോളിബോള്‍, ബാറ്റ്മിന്റണ്‍ കളികള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി പ്രവര്‍ത്തിയ്ക്കുന്ന കൊളോണിലെ ഇന്‍ഡ്യന്‍ വോളിബോള്‍ ക്ളബാണ്(ഇവിസി) മലയാളികളുടെ കാര്‍ണിവല്‍ ആഘോഷത്തിന് വര്‍ഷങ്ങളായി നേതൃത്വം നല്‍കുന്നത്.

ഈ വര്‍ഷത്തെ കാര്‍ണിവല്‍ ആഘോഷത്തിന് ക്ളബ് അംഗങ്ങളെ കൂടാതെ ക്ളബിന്റെ നിരവധി സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും പങ്കെടുത്തു. കാര്‍ണിവല്‍ ആഘോഷം എന്നും ആക്ഷേപഹാസ്യത്തിനൊപ്പം പാരമ്പര്യകലാവിശേഷത്തിന്റെ പര്യായമായിട്ടാണ് നിലനില്‍ക്കുന്നത്.

തങ്ങളുടെ സമൂഹത്തിലെ തിരുത്തപ്പെടേണ്ട കൊച്ചു കൊച്ചു കാര്യങ്ങളുടെ ന്യൂനതകളെ താളമേളങ്ങളുടെ അകമ്പടിയോടെ വേദിയില്‍ അവതരിപ്പിച്ചത് ഇപ്രാവശ്യവും ശ്രദ്ധേയമായി.

കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയാ ദേവാലയ ഹാളില്‍ ഫെബ്രുവരി 10 ന് (ഞായര്‍) വൈകിട്ട് 6 മണി മുതലാണ് ആഘോഷങ്ങള്‍ അരങ്ങേറിയത്. ഐവിസി ജനറല്‍ സെക്രട്ടറി ഡേവീസ് വടക്കുംചേരിയുടെ നേതൃത്വത്തിലുള്ള കാര്‍ണിവല്‍ കമ്മറ്റിയാണ് കലാപരിപാടികള്‍ സംഘടിപ്പിച്ചത്. കാര്‍ണിവല്‍ വേദിയില്‍ എന്നും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന 2009 ല്‍ നിര്യാതനായ ജോണി ഗോപുരത്തിങ്കലിനെ ആഘോഷവേളയില്‍ പ്രത്യേകം അനുസ്മരിച്ചു.

ഡേവീസ് വടക്കുംചേരി, സണ്ണോ പെരേര, ജോസ് കുമ്പിളുവേലില്‍, ജോസ് തോട്ടുങ്കല്‍, ബ്രഗിറ്റ് തോട്ടുങ്കല്‍, ജിസില്‍ കടമ്പാട്ട്, ജോര്‍ജ് അട്ടിപ്പേറ്റി, റോസി വൈഡര്‍, റിച്ചാര്‍ഡ് വൈഡര്‍, വര്‍ഗീസ് ശ്രാമ്പിയ്ക്കല്‍, നോയല്‍, മാത്യൂസ് കണ്ണങ്കേരില്‍, അല്‍ഫോന്‍സാ ജോണി അരീക്കാട്ട, ഗ്രേസി പഴമണ്ണില്‍് തുടങ്ങിയവര്‍ ഗാനാലാപനം, ഫലിതം പറച്ചില്‍, ഹാസ്യാവിഷ്ക്കാരം, കഥകള്‍, സ്കെച്ച്, കാര്‍ണിവല്‍ ചരിത്രം തുടങ്ങിയ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.

ഔസേപ്പച്ചന്‍ കിഴക്കേത്തോട്ടം പരിപാടികളുടെ അവതാരകനായിരുന്നു. ഡേവീസ് വടക്കുംചേരി സ്വാഗതവും, വര്‍ഗീസ് ചെറുമഠത്തില്‍ നന്ദിയും പറഞ്ഞു. പങ്കെടുക്കാനെത്തിയവര്‍ക്ക് ഭക്ഷണപാനീയങ്ങളും കരുതിയിരുന്നു. ൈ്രകസ്തവ സമൂഹത്തിന്റെ ഈസ്ററര്‍ കാലങ്ങളിലേയ്ക്കുള്ള തയ്യാറെടുപ്പിന്റെ മുന്നോടിയായിട്ടാണ് കാര്‍ണിവല്‍ പൊടിപൂരമായി ആഘോഷിയ്ക്കുന്നത്.
- dated 14 Feb 2018


Comments:
Keywords: Germany - Otta Nottathil - ivc_koeln_karnival_2018 Germany - Otta Nottathil - ivc_koeln_karnival_2018,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
nurses_qualification_programme_germany
ജര്‍മനിയില്‍ ഇന്‍ഡ്യന്‍ നഴ്സുമാര്‍ക്ക് ക്വാളിഫിക്കേഷന്‍ പ്രോഗ്രാം Recent or Hot News
തുടര്‍ന്നു വായിക്കുക
nursing_recruitment_to_germany
നഴ്സുമാര്‍ക്കുവേണ്ടി വീണ്ടും വാതില്‍ തുറന്ന് ജര്‍മനി ; എണ്ണായിരം പേര്‍ക്ക് ഉടന്‍ നിയമനം Recent or Hot News
തുടര്‍ന്നു വായിക്കുക
jose_punnamparampil_kerala_sahithya_academy_award_2016
ജര്‍മന്‍ മലയാളികള്‍ക്കഭിമാനമായി ജോസ് പുന്നാംപറമ്പില്‍ ; സമഗ്ര സംഭാവനക്ക് 2016 ലെ സാഹിത്യ അക്കാദമി പുരസ്കാരം Recent or Hot News
തുടര്‍ന്നു വായിക്കുക
22220181
വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച ബില്‍ഡ് ദിനപത്രം വിവാദത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
22220182
ജര്‍മനി അതിശൈത്യത്തിലേക്ക്
താപനില മൈനസ് ഇരുപതിലേക്ക് തുടര്‍ന്നു വായിക്കുക
21220184
ജര്‍മന്‍ സൈന്യം നേരിടുന്ന പ്രതിസന്ധി കരുതിയതിലുമേറെ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us