Today: 21 Aug 2019 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ ദയാവധ നിരോധനനം കോടതി പുനപ്പരിശോധിക്കുന്നു
Photo #1 - Germany - Otta Nottathil - 19420198euthanasia
ബര്‍ലിന്‍: ആത്മഹത്യയ്ക്ക് പണം വാങ്ങിയോ അല്ലാതെയോ സഹായം ചെയ്യുന്നത് ജര്‍മനിയില്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്. അസിസ്റ്റഡ് സൂയിസൈഡും ദയാവധവുമെല്ലാം ഇതിന്റെ പരിധിയില്‍ മാത്രമാണ് വരുന്നത്. മൂന്നു വര്‍ഷം മുന്‍പ് നടപ്പാക്കിയ ഈ നിയമം ഇപ്പോള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്നു.

ഈയാഴ്ച മാത്രം നിരോധനത്തിനെതിരേ നിരവധി പരാതികളാണ് മാറാരോഗികളില്‍നിന്നും കെയര്‍ മേഖലയില്‍നിന്നും പാലിയേറ്റിവ് ഫിസിഷ്യന്‍മാരില്‍നിന്നുമൊക്കെയായി ജര്‍മനിയിലെ ഫെഡറല്‍ ഭരണഘടനാ കോടതിക്കു ലഭിച്ചിട്ടുള്ളത്.

പരാതികള്‍ പരിഗണിച്ച് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കോടതി അന്തിമ തീരുമാനം പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2015 ഡിസംബറിലാണ് ആത്മഹത്യയുടെ വാണിജ്യ പ്രോത്സാഹം നിരോധിക്കുന്ന 217ാം ഖണ്ഡിക ജര്‍മന്‍ പീനല്‍ കോഡില്‍ എഴുതിച്ചേര്‍ക്കുന്നത്. പിഴയോ മൂന്നു വര്‍ഷം വരെ തടവോ ആണ് ഇതു ലംഘിക്കുന്നവര്‍ക്ക് വ്യവസ്ഥ ചെയ്തിരിക്കുന്ന ശിക്ഷ. പണം ഈടാക്കാതെ അസിസ്ററഡ് സൂയിസൈഡ് സര്‍വീസ് നല്‍കുന്നവര്‍ക്കും ഇതു ബാധകമാണ്.

പ്രായമാകുന്ന തലമുറക്കാര്‍ ഏറെയുള്ള ജര്‍മനിയില്‍ വലിയ ചര്‍ച്ചാവിഷയമാണിത്. മതപരമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പലരും ദയാവധത്തെ എതിര്‍ക്കുന്നത്. രണ്ടാം ലോകയുദ്ധ കാലത്തെ യൂഥനേഷ്യ ചരിത്രവും ഇവര്‍ മുന്നോട്ടു വയ്ക്കുന്നു.
- dated 19 Apr 2019


Comments:
Keywords: Germany - Otta Nottathil - 19420198euthanasia Germany - Otta Nottathil - 19420198euthanasia,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us