Today: 21 Aug 2019 GMT   Tell Your Friend
Advertisements
നാസി പ്രചാരണത്തിന് വാട്സാപ്പ് വ്യാപകമായി ഉപയോഗിക്കുന്നു
Photo #1 - Germany - Otta Nottathil - 19420197nazi

ബര്‍ലിന്‍: ജര്‍മനിയില്‍ നാസി ആശയ പ്രചരണത്തിന് വാട്സാപ്പ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. രാജ്യത്ത് നിരോധിക്കപ്പെട്ടിട്ടുള്ള തരം സ്ററിക്കറുകളും ചെയ്ന്‍ ലെറ്ററുകളും മറ്റും വാട്സാപ്പിലൂടെ ഇപ്പോഴും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. ഇതു തടയാന്‍ വാട്സാപ്പ് അധികൃതര്‍ യാതൊന്നും ചെയ്യുന്നില്ലെന്ന പരാതിയും ശക്തം.

നാസി ആശയവുമായി ബന്ധപ്പെട്ട ചിഹ്നങ്ങളെല്ലാം രാജ്യത്ത് നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്. എന്നിട്ടും വാട്സാപ്പില്‍ ഇവ നിര്‍ബാധം ഉപയോഗിച്ചുവരുന്നു. കഴിഞ്ഞ ഒക്റ്റോബര്‍ മുതല്‍ നിരീക്ഷണത്തിലുള്ള ഒമ്പത് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പതിനായിരക്കണക്കിന് സന്ദേശങ്ങളാണ് ഇത്തരത്തില്‍ കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളത്. നാസി ഭരണത്തെയും അഡോള്‍ഫ് ഹിറ്റ്ലറെയും മഹത്വത്കരിക്കുന്ന നിരവധി സന്ദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കടുത്ത ജൂത വിരുദ്ധതയും പ്രചരിപ്പിക്കപ്പെടുന്നു.

വാട്സാപ്പിന്റെ സ്ററിക്കര്‍ സംവിധാനത്തിലൂടെയാണ് ഇവ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്. ഇടതുപക്ഷത്തിനും അഭയാര്‍ഥികള്‍ക്കുമെതിരായ ആക്രമണവും ഭീഷണിയും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളും ഏറെയാണ്.

ഓരോ ഗ്രൂപ്പിലും 90 മുതല്‍ 250 പേര്‍ വരെ അംഗങ്ങളാണ്. വാട്സാപ്പ് ഗ്രൂപ്പിന്റെ പരമാവധി അംഗസംഖ്യയാണ് 250. കഴിഞ്ഞ ഒക്റ്റോബറിലാണ് സ്റ്റിക്കര്‍ ഫങ്ഷന്‍ ജര്‍മനിയില്‍ വാട്സാപ്പ് ഏര്‍പ്പെടുത്തിയത്.
- dated 19 Apr 2019


Comments:
Keywords: Germany - Otta Nottathil - 19420197nazi Germany - Otta Nottathil - 19420197nazi,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us