Today: 22 Apr 2019 GMT   Tell Your Friend
Advertisements
എഎഫ്ഡിക്കു പിന്നില്‍ റഷ്യ?
Photo #1 - Germany - Otta Nottathil - 15420196russia
ബര്‍ലിന്‍: ജര്‍മനിയിലെ തീവ്ര വലതുപക്ഷ പ്രസ്ഥാനമായ എഎഫ്ഡിക്കു പിന്നില്‍ റഷ്യയുടെ ശക്തമായ സ്വാധീനമുള്ളതായി സംശയമുയരുന്നു. രാജ്യത്ത് റഷ്യന്‍ ഭാഷ സംസാരിക്കുന്ന സമൂഹങ്ങള്‍ക്കിടയിലാണ് പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ സ്വാധീനമുണ്ടാക്കാന്‍ സാധിച്ചിട്ടുള്ളത് എന്നതാണ് ഇതിനൊരു കാരണം.

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഇതിനകം ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞതാണ്. എഎഫ്ഡിയെ സംബന്ധിച്ചുള്ള സംശയം സ്ഥിരീകരിക്കപ്പെട്ടാല്‍, ഒരുപടി കൂടി കടന്ന്, ജര്‍മനിയില്‍ സാമൂഹികവും രാഷ്ട്രീയവുമായി ഇടപെടല്‍ കൂടിയാണ് റഷ്യ നടത്തുന്നതെന്ന് കരുതേണ്ടി വരും.

നിലവില്‍ മുന്‍ സോവ്യറ്റ് രാജ്യങ്ങളില്‍നിന്നുള്ള 3,16,000 കുടിയേറ്റക്കാര്‍ ജര്‍മനിയില്‍ താമസിക്കുന്നുണ്ട്. രാജ്യത്തെ ജനസംഖ്യയുടെ 3.6 ശതമാനം വരും ഇവര്‍. ജര്‍മന്‍ വംശജര്‍ തന്നെയാണിവര്‍. രണ്ടാം ലോകയുദ്ധാനന്തരം കിഴക്കന്‍ യൂറോപ്പില്‍ നിന്ന് ജര്‍മനിയിലേക്ക് കുടിയേറിവരുടെ പിന്‍മുറക്കാരാണ്. ഇവരില്‍ 2.5 മില്യന്‍ ആളുകള്‍ക്ക് ജര്‍മന്‍ പാസ്പോര്‍ട്ടുമുള്ളതാണ്.

മുന്‍ സോവ്യറ്റ് യൂണിയനില്‍ നിന്ന് പ്രത്യേക പദ്ധതി വഴി ജര്‍മനിയിലേക്ക് സ്വീകരിച്ച് പൗരത്വം നല്‍കിയവരാണ് 220,000 പേര്‍. ജൂതരുടെ സംരക്ഷണം ഉദ്ദേശിച്ചുള്ള പദ്ധതിയായിരുന്നു ഇത്.

സോവ്യറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു ശേഷവും വിദ്യാഭ്യാസത്തിനായി നിരവധി പേര്‍ അവിടെനിന്നു ജര്‍മനിയിലെത്തുകയും സ്ഥിര താമസമാക്കുകയും ചെയ്തിരുന്നു. ജര്‍മന്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന റഷ്യന്‍ പ്രൊഫഷനലുകളുടെ എണ്ണവും കൂടി വരുകയാണ്.
- dated 14 Apr 2019


Comments:
Keywords: Germany - Otta Nottathil - 15420196russia Germany - Otta Nottathil - 15420196russia,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
22420192lanka
ലങ്കന്‍ സ്ഫോടനത്തെ മെര്‍ക്കല്‍ അപലപിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മന്‍ പള്ളിയിലും ആക്രമണം; 24 പേര്‍ക്കു പരുക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
easter_malankara_orthodox_germany_2019
ജര്‍മനിയില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ ഈസ്ററര്‍ ആഘോഷിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
21420197weber
പ്ളാസ്ററിക് നിരോധനത്തിന് ആഹ്വാനം ചെയ്ത് ജര്‍മനിയില്‍നിന്നുള്ള യൂറോപ്യന്‍ സ്ഥാനാര്‍ഥി Recent or Hot News
തുടര്‍ന്നു വായിക്കുക
21420198mediera
മദീര ബസ് അപകടം: രക്ഷപെട്ട ജര്‍മനിക്കാരെ നാട്ടിലെത്തിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
19420198euthanasia
ജര്‍മനിയിലെ ദയാവധ നിരോധനം കോടതി പുനപ്പരിശോധിക്കുന്നു
തുടര്‍ന്നു വായിക്കുക
19420197nazi
നാസി പ്രചാരണത്തിന് വാട്സാപ്പ് വ്യാപകമായി ഉപയോഗിക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us