Today: 10 Dec 2019 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് യുഎസ് ഭീഷണി
Photo #1 - Germany - Otta Nottathil - 13820196troops
ബര്‍ലിന്‍: ജര്‍മനിയില്‍ വിന്യസിച്ചിരിക്കുന്ന സൈനികരെ പിന്‍വലിക്കുമെന്ന് യുഎസ് ഭീഷണി. പേര്‍ഷ്യന്‍ ഗള്‍ഫിലെ പ്രതിരോധ ചെലവ് സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്നാണ് മുന്നറിയിപ്പ്. യൂറോപ്പിലേക്കുള്ള യുഎസ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായാണ് ജര്‍മനിയിലെ യുഎസ് അംബാസഡര്‍ റിച്ചാര്‍ഡ് ഗ്രീനെല്‍ വ്യക്തമാക്കുന്നത്.

ജര്‍മനിയില്‍ നിന്നു സൈന്യത്തെ പിന്‍വലിച്ച് പോളണ്ടിലേക്ക് ആസ്ഥാനം മാറ്റാനാണ് യുഎസ് ആലോചിക്കുന്നത്. ഇതിനായി ഓഗസ്ററ് 31 ന് ട്രംപ് പോളണ്ട് സന്ദര്‍ശിക്കുമെന്നും അംബാസഡര്‍ അറിയിച്ചു.നാറ്റോയിലേക്ക് ജര്‍മനി നല്‍കുന്ന സംഭാവന പര്യാപ്തമല്ലെന്ന നിലപാടാണ് യുഎസ് സ്വീകരിച്ചിരിക്കുന്നത്. പേര്‍ഷ്യന്‍ ഗള്‍ഫില്‍ യുഎസ് നടത്തുന്ന നാവികാഭ്യാസത്തില്‍ പങ്കെടുക്കാന്‍ ജര്‍മനി വിസമ്മതിക്കുകയും ചെയ്തിരുന്നു.


രണ്ടാം ലോക യുദ്ധത്തിനുശേഷമാണ് യുഎസ് ആര്‍മി ജര്‍മന്‍ മണ്ണില്‍ നിലയുറപ്പിച്ചത്. ഇവരുടെ അംഗസംഖ്യ 2000 വരെ രണ്ടര ലക്ഷത്തോളം ഉണ്ടായിരുന്നു. യൂറോപ്പിന്റെ സൈനിക ശക്തിയായ നാറ്റോയെ പിന്‍തുണയ്ക്കുക മാത്രമല്ല റഷ്യയെ നിരീക്ഷിയ്ക്കുകയും ഒരു മല്‍പ്രയോഗം വന്നാല്‍ ചെറുക്കുകയുമാണ് ഇവരുടെ ലക്ഷ്യം.

എന്നാല്‍ അതിനു ശേഷം ഇവരുടെ സംഖ്യ വെട്ടിയ്ക്കുറച്ചിരുന്നു. നിലവില്‍ 35,000 യുഎസ് സൈനികരാണ് ജര്‍മനിയില്‍ യൂറോപ്പിനുവേണ്ടി ജോലി ചെയ്യുന്നത്. ജര്‍മനിയിലെ റാംസ്ററയിനിലാണ് യുഎസ് ആര്‍മിയുടെ ആസ്ഥാനം. ഇവിടെ ഒരു വന്‍ ആശുപത്രി സംവിധാനവും പ്രവര്‍ത്തിയ്ക്കുന്നുണ്ട്. ജര്‍മനിയില്‍ ആദ്യ കാലങ്ങളില്‍ കുടിയേറിയ നിരവധി മലയാളികളും ഇവിടെ സിവിലിയന്‍ ജോലികള്‍ ജോലി ചെയ്തിരുന്നു.കൂടാതെ ഇവിടെ 75000 ത്തോളം ജര്‍മന്‍കാരും ആര്‍മിക്കാരെ സഹായിക്കാനായി ജോലി ചെയ്യുന്നുണ്ട്.
- dated 12 Aug 2019


Comments:
Keywords: Germany - Otta Nottathil - 13820196troops Germany - Otta Nottathil - 13820196troops,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
101220191licence
ബര്‍ലിനില്‍ ഡ്റൈവിങ് ലൈസന്‍സ് എടുക്കാന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
91220194christian
അഭയാര്‍ഥികള്‍ക്ക് ക്രിസ്തു മതം നിഷേധിച്ച കോടതി വിധിക്കെതിരേ ബിഷപ്പുമാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
91220193merkel
ജര്‍മനിയില്‍ ഭരണസഖ്യം തുടരും Recent or Hot News
തുടര്‍ന്നു വായിക്കുക
91220191katya
ഹസ്തദാനം നിഷേധിച്ച മേയര്‍ക്കെതിരേ നിയോ നാസി അംഗത്തിന്റെ പരാതി Recent or Hot News
തുടര്‍ന്നു വായിക്കുക
91220192nazi
സെമിറ്റിക് വിരുദ്ധതയില്‍ ആശങ്കയോടെ ഓഷ്വിറ്റ്സിന്റെ ജീവിക്കുന്ന രക്തസാക്ഷി Recent or Hot News
തുടര്‍ന്നു വായിക്കുക
71220194ticket
മ്യൂണിച്ചില്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു യൂറോയുടെ യാത്രാ ടിക്കറ്റ്
തുടര്‍ന്നു വായിക്കുക
71220191merkel
നാസി കുറ്റകൃത്യങ്ങള്‍ ജര്‍മനി ഓര്‍ത്തിരിക്കണം: മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us