Today: 23 May 2018 GMT   Tell Your Friend
Advertisements
ബാലന്‍ ഡി ഓര്‍ പുരസ്കാരം ക്രിസ്ററ്യാനോ റൊണാള്‍ഡോയ്ക്ക്
Photo #1 - Europe - Sports - ballon_di_or_cr_7_2017
പാരിസ് : ഈ വര്‍ഷത്തെ മികച്ച ലോക ഫുട്ബോളര്‍ക്കുള്ള ബാലന്‍ ഡി ഓര്‍ പുരസ്കാരം റയല്‍ മഡ്രിഡ് താരവും പോര്‍ച്ചുഗല്‍ സ്ൈ്രടക്കറുമായ ക്രിസ്ററ്യാനോ റൊണാള്‍ഡോ(32) കരസ്ഥമാക്കി. ബാഴ്സലോണയുടെ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെയും, ബ്രസീലിയന്‍ സ്ൈ്രടക്കര്‍ സ്ററാര്‍ നെയ്മറെയും പിന്തള്ളിയാണ് റൊണാള്‍ഡോ പുരസ്കാരം നേടിയത്. ഇത് അഞ്ചാം തവണയാണ് റൊണാള്‍ഡോ ബാലന്‍ ഡി ഓര്‍ പുരസ്കാരം നേടുന്നത്. ഇതോടെ ഏറ്റവും കൂടുതല്‍ ബാലന്‍ ഡി ഓര്‍ നേടുന്ന താരമെന്ന പദവി മെസ്സിയ്ക്കൊപ്പം സിആര്‍ 7 പങ്കിട്ടു. മെസ്സിയും അഞ്ചു തവണ ബാലന്‍ ഡി ഓര്‍ പുരസ്കാരം നേടിയിട്ടുണ്ട്. മുന്‍പ് 2008,2013,2014,2016 എന്നീ വര്‍ഷങ്ങളില്‍ റൊണാള്‍ഡോ പുരസ്കാരം ലഭിച്ചത്.

റൊണാള്‍ഡോയ്ക്കും, മെസ്സിക്കും പിന്നിലായി നെയ്മര്‍, ജിയാന്‍ല്യൂജി ബഫണ്‍, ലൂക്ക മോഡ്രിച്ച് എന്നിവരാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിലെത്തിയത്. കഴിഞ്ഞ സീസണില്‍ റയല്‍ മഡ്രിഡിനെ ലാ ലിഗ, ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്കു നയിച്ചതാണ് റൊണാള്‍ഡോയ്ക്ക് തുണയായത്. 2016 ലെ യൂറോ ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കിയിട്ടുണ്ട്. ലോക ഫുട്ബോള്‍ സിരാകേന്ദ്രമായ ഫിഫയുമായുള്ള കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് ഫ്രാന്‍സ് ഫുട്ബോള്‍ മാസിക സ്വതന്ത്രമായിട്ടാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ബാലന്‍ ഡി ഓര്‍ പുരസ്കാരം നല്‍കുന്നത്.

2017 ലെ ഏറ്റവും മികച്ച പുരുഷ ഫുട്ബോള്‍ താരത്തിനുള്ള ഫിഫ ബെസ്ററ് പ്ളെയര്‍ പുരസ്കാരവും പോര്‍ച്ചുഗല്‍ ക്യാപ്റ്റനായ റൊണാള്‍ഡോ സ്വന്തം പട്ടികയില്‍ എഴുതിച്ചേര്‍ത്തതു കൂടാതെ 2008, 2013, 2014, 2016 എന്നീ വര്‍ഷങ്ങളില്‍ ഫിഫ പുരസ്കാരവും നേടിയിട്ടുണ്ട്.

ലോകത്തെ ഏറ്റവും സമ്പന്നനായ കായികതാരം എന്ന ബഹുമതി ക്രിസ്ററ്യാനോ റൊണാള്‍ഡോ ഇക്കൊല്ലവും നിലനിര്‍ത്തി. നടപ്പു വര്‍ഷം ഫോര്‍ബ്സ് പ്രസിദ്ധീകരിച്ച ഏറ്റവും കൂടുതല്‍ വരുമാനമുള്ള നൂറു കായിക താരങ്ങളുടെ പട്ടികയില്‍ 71.8 മില്യന്‍ പൗണ്ടാണ് (83 മില്യന്‍ യൂറോ) ക്രിസ്ററ്യാനോയുടെ വരുമാനം. വിരമിക്കുന്നതിനു മുമ്പ് ഏഴു ബാലന്‍ ഡി ഓര്‍ പുരസ്കാരം നേടണമെന്നാണ് ആഗ്രഹമെന്ന് റൊണാള്‍ഡോ അടുത്തിടെ പറഞ്ഞിരുന്നു.
- dated 08 Dec 2017


Comments:
Keywords: Europe - Sports - ballon_di_or_cr_7_2017 Europe - Sports - ballon_di_or_cr_7_2017,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us