Today: 20 Nov 2019 GMT   Tell Your Friend
Advertisements
ഇന്ത്യ റഷ്യക്ക് 100 കോടി ഡോളര്‍ വായ്പ നല്‍കുമെന്ന് മോദി
Photo #1 - Europe - Otta Nottathil - modi_offered_100_billion_dollar_help_russia
Photo #2 - Europe - Otta Nottathil - modi_offered_100_billion_dollar_help_russia
വ്ളാഡിവസ്റേറാക്: റഷ്യക്ക് 100 കോടി ഡോളര്‍ ഇന്ത്യ വായ്പ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഷ്യയുടെ ഭാഗമായ കിഴക്കന്‍ മേഖലയുടെ വികസനം മുന്നില്‍ക്കണ്ടാണ് വായ്പ അനുവദിയ്ക്കുന്നതെന്ന് നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. റഷ്യയിലെ വ്ളാഡിവസ്റേറാകില്‍ നടക്കുന്ന ഈസ്റേറണ്‍ എക്കണോമിക് ഫോറത്തിന്റെ സമഗ്ര സമ്മേളനത്തിലാണ് മോദിയുടെ ചരിത്രപരമായ ഈ പ്രഖ്യാപനം. പുടിന്റെ റഷ്യയുമായി കൈകോര്‍ത്ത് കിഴക്കന്‍ ഏഷ്യയുടെ വികസനത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മോദി പറഞ്ഞു.കിഴക്കന്‍ ഏഷ്യയുടെ ആക്ട് ഈസ്ററ് നയത്തില്‍ തന്റെ സര്‍ക്കാര്‍ മുന്‍പും സജീവമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയം ഇന്‍ഡ്യയുടേതു കൂടിയായിരിയ്ക്കുമെന്നും മോദി പറഞ്ഞു.

ഇന്‍ഡ്യയുടെ സാമ്പത്തിക നയതന്ത്രത്തിന് പുതിയ മാനം നല്‍കുമെന്ന പ്രവൃത്തിയായി ഇത് പരിണമിയ്ക്കുമെന്നും പ്രദേശങ്ങളുടെ വികസനത്തില്‍ ഇന്ത്യ എന്നും മുന്നില്‍ നിന്നു പ്രവര്‍ത്തിയ്ക്കുമെന്നും മോദി വ്യക്തമാക്കി.

സബ്കാ സാത് സബ്കാ വികാസ് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് തന്റെ സര്‍ക്കാര്‍ മുന്നോട്ടു കുതിയ്ക്കുന്നത്. 2024 ആകുമ്പോഴേയ്ക്കും സര്‍ക്കാര്‍ അഞ്ച് ട്രില്യന്‍ ഡോളര്‍ സമ്പദ്ഘടനയെന്ന ലക്ഷ്യത്തില്‍ എത്തുമെന്നും മോദി തുറന്നടിച്ചു.പുതിയ ഇന്ത്യ കെട്ടിപ്പെടുക്കുകയാണ് തന്റെയും സര്‍ക്കാരിന്റെയും ലക്ഷ്യമെന്നും മോദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഫാര്‍ ഈസ്ററ് മേഖലയിലെ 11 ഗവര്‍ണര്‍മാരെ ഇന്ത്യ സന്ദര്‍ശിക്കാന്‍ മോദി ക്ഷണിച്ചു.

സെപ്റ്റംബര്‍ അഞ്ചിന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനാണ് ഈസ്റേറണ്‍ ഇക്കണോമിക് ഫോറത്തിന്റെ പ്ളീനറി സെഷന്‍ തുറന്നത്.70 ഓളം വിവിധ ബിസിനസ് ഇവന്റുകളാണ് ഇവിടെ നടക്കുന്നത്. ലോകമെമ്പാടുമുള്ള 8,000 അതിഥികളാണ് ഫോറത്തില്‍ പങ്കെടുക്കുന്നത്.
റഷ്യയുടെ കിഴക്കന്‍ നഗരമായ വ്ലാഡിവോസ്റേറാക്ക് ഈ മാസം നാലിന് ആരംഭിച്ച സമ്മേളനം ആറിന് സമാപിയ്ക്കും.
- dated 05 Sep 2019


Comments:
Keywords: Europe - Otta Nottathil - modi_offered_100_billion_dollar_help_russia Europe - Otta Nottathil - modi_offered_100_billion_dollar_help_russia,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
201120198pope
മാര്‍പാപ്പ തായ്ലന്‍ഡ് സന്ദര്‍ശനത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
201120196hitler
ഓസ്ട്രിയയിലെ ഹിറ്റ്ലറുടെ വീട് പോലീസ് സ്റ്റേഷനാക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
201120194denmark
ഡെന്‍മാര്‍ക്കില്‍ റെസിഡന്‍സി പെര്‍മിറ്റുകള്‍ പിന്‍വലിക്കുന്നത് കുറയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
201120193swiss
വിദഗ്ധ തൊഴിലാളികള്‍ ഏറ്റവുമധികം ആകര്‍ഷിക്കപ്പെടുന്നത് സ്വിറ്റ്സര്‍ലന്‍ഡിലേക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
191120198venice
വെനീസിലുണ്ടായത് അര നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം Recent or Hot News
തുടര്‍ന്നു വായിക്കുക
191120194nurses
ഡെന്‍മാര്‍ക്ക് റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചത് 1000 നഴ്സുമാരെ, നഷ്ടപ്പെട്ടത് 500 പേരെ!
തുടര്‍ന്നു വായിക്കുക
191120193swiss
വിദേശത്ത് താമസിച്ച് സ്വിറ്റ്സര്‍ലന്‍ഡില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം കൂടുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us