Advertisements
|
ഇന്നവേഷന്‍ സൂചികയില്‍ സ്വിറ്റ്സര്‍ലന്‍ഡ് ഏറ്റവും മുന്നില്‍
ജോസ് കുമ്പിളുവേലില്‍
ജനീവ: തുടര്‍ച്ചയായി ഒമ്പതാം വര്‍ഷവും സ്വിറ്റ്സര്‍ലന്‍ഡ് ആഗോള ഇന്നവേഷന്‍ സൂചികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. റാങ്കിങ്ങില്‍ വന്‍ കുതിപ്പ് നടത്തിയ ഇന്ത്യ ഇക്കുറി അമ്പത്തിരണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്ഗനൈസേഷന്, കോര്‍ണല്‍ യൂണിവേഴ്സിറ്റി, ഇന്‍സീഡ് എന്നിവ ചേര്‍ന്നാണ് 129 രാജ്യങ്ങളുടെ പട്ടിക തയാറാക്കിയത്. ഗവേഷണം, സാങ്കേതികവിദ്യ, ക്രിയാത്മകത എന്നിവയാണ് ഇതില്‍ പരിഗണിച്ചിരിക്കുന്ന ഘടകങ്ങള്‍.
സ്വീഡന്, യുഎസ് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള രാജ്യങ്ങള്‍.ചില കാര്യങ്ങളില്‍ നവീകരണത്തിലും കണ്ടുപിടുത്തത്തിലും ലോക ചാമ്പ്യന്മാരാണ് ജര്‍മനി എന്നാണ് ലോക സാമ്പത്തിക ഫോറത്തിന്റെ അഭിപ്രായം. എന്നാല്‍ അതുപോലെ എണ്ണപ്പെട്ട ബലഹീനതകളും ജര്മനിയ്ക്കുണ്ട്.മനുഷ്യനും യന്ത്രങ്ങളും ഒരുപോലെ പ്രവര്‍ത്തന നിരമാകുന്ന സാങ്കേതിക സ്വഭാവമുള്ള ജര്‍മനിയെയാണ് ഇപ്പോള്‍ സ്വിറ്റ്സര്‍ലണ്ടുകാര്‍ പിന്തള്ളിയിരിയ്ക്കുന്നത്.
വേള്‍ഡ് ഇക്കണോമിക് ഫോറം പ്രസിദ്ധീകരിച്ച ആഗോള മത്സര റിപ്പോര്‍ട്ടില്‍ പോയ വര്‍ഷം നവീകരണ മേഖലയില്‍ ജര്‍മനി മുന്നിലായിരുന്നു. മൊത്തത്തിലുള്ള വിലയിരുത്തലില്‍ രാജ്യം യൂറോപ്പില്‍ ഒന്നാം സ്ഥാനത്തും ലോകത്ത് മൂന്നാം സ്ഥാനത്തും ആയിരുന്നു. ഒന്നാമതായി യുഎസ്എയെയും സിംഗപ്പൂരുമായിരുന്നു.
രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ പന്ത്രണ്ട് വ്യത്യസ്ത പോയിന്റുകളെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തിയത്.ൈ്രഡവര്ലെസ് കാറുകള്‍ പോലുള്ള പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വേഗത കാരണം ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള ആശയങ്ങള്‍ വികസിപ്പിക്കുന്ന പ്രക്രിയയില്‍ രാജ്യം പൊരുത്തപ്പെടുന്നില്ല എന്നത് ഇക്കാര്യത്തില്‍ ജര്‍മനിയെ പിന്നോട്ടടിയ്ക്കുന്നു. എന്നാല്‍ നൂതന ശേഷിക്ക് പുറമേ, കുറഞ്ഞ പണപ്പെരുപ്പവും കുറവു കടത്തിന്റെ നിലവാരവും ഉള്ള ജര്‍മനിയുടെ സാമ്പത്തിക സ്ഥിരത വളരെ മികച്ചതുമാണ്.
ബലഹീനതകളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. വിവരസാങ്കേതികവിദ്യയ്ക്കും ടെലികമ്മ്യൂണിക്കേഷനും ജര്‍മനി ലോകത്ത് 31ാം സ്ഥാനം മാത്രമാണ്. ബ്രോഡ്ബാന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ താഴ്ന്ന നില ഇക്കാര്യത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതുകൊണ്ടാണ് നെറ്റ്വര്‍ക്ക് വിപുലീകരണം മെച്ചപ്പെടുത്തുന്നതിന് ഫെഡറല്‍ സര്‍ക്കാര്‍ കഠിനമായി ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ആഗോള തലത്തില്‍ ജര്‍മനി വിദ്യാഭ്യാസത്തിന്റെ കേന്ദ്രബിന്ദുവായി മാറുന്നു.വിദ്യാര്‍ത്ഥികളെ ഉന്നത പഠനത്തിനായി ഏറ്റവും കൂടുതല്‍ ആകര്‍ഷിയ്ക്കുന്ന രാജ്യവും ജര്‍മനിയാണ്. കാരണം പഠനശേഷം തൊഴില്‍ ഉറപ്പുതരുന്ന രാജ്യമെന്ന പ്രത്യേകതയും ജര്മനിയ്ക്കു സ്വന്തമാണ്.
ലേബര്‍ മാര്‍ക്കറ്റ്, ഫിനാന്‍ഷ്യല്‍ സിസ്ററം, ബിസിനസ് ഡൈനാമിസം എന്നീ വിഭാഗങ്ങളില്‍ യുഎസ്എ ഒന്നാം സ്ഥാനത്താണ്. ഇന്‍ഫ്രാസ്ട്രക്ചര്‍, ആരോഗ്യം, അന്തിമ ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ സിംഗപ്പൂര്‍ ഒന്നാമതാണ്. മൊത്തത്തിലുള്ള റാങ്കിംഗില്‍ ഫ്രാന്‍സ് 17ാം സ്ഥാനത്താണെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യം, വിപണി വലുപ്പം എന്നിവയില്‍ ആദ്യ പത്തില്‍ ഫ്രാന്‍സ് ഇടം നേടി. |
|
- dated 10 Aug 2019
|
|
Substituted english content/keywords:
switzerland, innovation, index, india |
Comments:
Keywords: Europe - Otta Nottathil - 25720194innovation Europe - Otta Nottathil - 25720194innovation,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|