Today: 16 Dec 2019 GMT   Tell Your Friend
Advertisements
ഇറ്റാലിയന്‍ ഗ്രാമത്തില്‍ താമസിക്കാന്‍ കാല്‍ ലക്ഷം യൂറോ ഇങ്ങോട്ടു കിട്ടും
Photo #1 - Europe - Otta Nottathil - 18920191italy
Photo #2 - Europe - Otta Nottathil - 18920191italy

റോം: ജനസംഖ്യ കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുന്ന ഒരു ഇറ്റാലിയന്‍ മേഖലയെ സജീവമാക്കി നിലനിര്‍ത്താന്‍ അധികൃതര്‍ വ്യത്യസ്തമായ മാര്‍ഗം സ്വീകരിക്കുന്നു. ഇവിടെ താമസിക്കാന്‍ പുറത്തുനിന്നെത്തുന്നവര്‍ക്ക് മൂന്നു വര്‍ഷത്തേക്കു പ്രതിമാസം 700 യൂറോ വീതം നല്‍കുന്നു.

മേഖലയില്‍ ജനസംഖ്യ രണ്ടായിരത്തിനു താഴെയുള്ള ഗ്രാമങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പുറത്തുനിന്നു വരുന്നവര്‍ ഇവിടെ ഒരു വ്യവസായം തുടങ്ങണമെന്നതും നിര്‍ബന്ധായിരിക്കും. ചെറുകിട കച്ചവടങ്ങള്‍ മുതല്‍ എന്തുമാകാം ഇത്. നിക്ഷേപം പ്രോത്സാഹിപ്പിക്കുക തന്നെയാണ് ഉദ്ദേശിക്കുന്നത് മൊളൈസിലെ പ്രസിഡന്റ് ഡോണാറ്റോ ടോമ പറയുന്നു.

മലയോര മേഖലയായ മൊളൈസില്‍ ജനസംഖ്യ വര്‍ധിപ്പിക്കുക മാത്രമല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആളുകള്‍ക്ക് ഇവിടെ തുടരാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പു വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു.

മേഖലയിലെ ഇപ്പോഴത്തെ ജനസംഖ്യ മൂന്നു ലക്ഷത്തിന് അല്‍പ്പം മുകളില്‍ മാത്രമാണ്. ഇറ്റലിയില്‍ സമീപകാലത്ത് ജനസംഖ്യ ഏറ്റവും കുറഞ്ഞ പ്രദേശങ്ങളിലൊന്നാണിത്. 2014 മുതല്‍ 9000 പേരാണ് ഇവിടെനിന്നു കുടിയൊഴിഞ്ഞു പോയത്. ഇതില്‍ 2800 പേരും കഴിഞ്ഞ വര്‍ഷമാണ് പോയത്.ഇതു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആയിരം പേര്‍ അധികമായിരുന്നു.

90 വര്‍ഷത്തിനിടെ ആദ്യമായി, ഇറ്റലിയില്‍ ജീവിക്കുന്ന ഇറ്റലിക്കാരുടെ എണ്ണം 55 മില്യനു താഴെയെത്തുകയും ചെയ്തിട്ടുണ്ട്.
- dated 18 Sep 2019


Comments:
Keywords: Europe - Otta Nottathil - 18920191italy Europe - Otta Nottathil - 18920191italy,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
161220198greta
വെടിവച്ചു കൊല്ലാനല്ല പറഞ്ഞത്: ഗ്രെറ്റ Recent or Hot News
തുടര്‍ന്നു വായിക്കുക
161220196climate
പ്രതീക്ഷ പകരാതെ കാലാവസ്ഥാ ഉച്ചകോടിക്കു സമാപനം Recent or Hot News
തുടര്‍ന്നു വായിക്കുക
151220193katri
ഐഎസ് അനുകൂല പരാമര്‍ശം: ഫിന്‍ലന്‍ഡ് മന്ത്രി മാപ്പു പറഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
151220192carbon
2050നുള്ളില്‍ കാര്‍ബണ്‍ ന്യൂട്രല്‍: പോളണ്ടിന്റെ എതിര്‍പ്പ് അവഗണിച്ച് ഇയു തീരുമാനം Recent or Hot News
തുടര്‍ന്നു വായിക്കുക
151220191climate
വഴിമുട്ടി കാലാവസ്ഥാ ചര്‍ച്ച Recent or Hot News
തുടര്‍ന്നു വായിക്കുക
141220198lici
ലിസിപ്രിയ~ ഇന്ത്യയുടെ ഗ്രെറ്റ
ഇന്ത്യന്‍ സര്‍ക്കാര്‍ അവഗണിച്ച എട്ടുവയസുകാരിയെ സ്പോണ്‍സര്‍ ചെയ്തത് സ്പെയ്ന്‍
തുടര്‍ന്നു വായിക്കുക
141220195climate
യൂറോപ്യന്‍ യൂണിയനുമായി യോജിക്കാതെ ജര്‍മനിയുടെ കാലാവസ്ഥാ നയം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us