Today: 11 Apr 2021 GMT   Tell Your Friend
Advertisements
യുഎസ് വിസ നിയന്ത്രണങ്ങള്‍ നീക്കി
Photo #1 - America - Otta Nottathil - 3420216visa

വാഷിങ്ടണ്‍: യു.എസില്‍ എച്ച് 1 ബി ഉള്‍പ്പെടെ വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിസ നിയന്ത്രണങ്ങള്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ വ്യാഴാഴ്ച നീക്കി. ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് മാര്‍ച്ച് 31~ന് അവസാനിരിക്കെ പുതിയ ഉത്തരവൊന്നും ബൈഡന്‍ ഭരണകൂടം പുറത്തിറക്കാതായതോടെയാണ് നിയന്ത്രണങ്ങള്‍ അവസാനിച്ചത്.

എച്ച് 1 ബിക്കുപുറമേ എച്ച് 2 ബി, എല്‍ 1, ജെ 1 വിസകള്‍ക്കുണ്ടായിരുന്ന വിലക്കുകളും മാറ്റി. പതിനായിരക്കണക്കിന് ഇന്ത്യന്‍ ഐ.ടി. പ്രൊഫഷണലുകള്‍ക്ക് ഗുണകരമാകുന്നതാണ് തീരുമാനം.

യു.എസ്. കമ്പനികള്‍ക്ക് മറ്റുരാജ്യങ്ങളിലെ സാങ്കേതികവിദഗ്ധരെ ജോലിക്കായി നിയോഗിക്കാന്‍ സഹായിക്കുന്നതാണ് എച്ച്~1 ബി വിസ. കഴിഞ്ഞവര്‍ഷം ജൂണിലാണ് യു.എസിലേക്കുള്ള തൊഴിലാളിവിസകള്‍ താത്കാലികമായി നിയന്ത്രിക്കാനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചത്. ഡിസംബര്‍ 31~ന് നിയന്ത്രണത്തിന്റെ കാലാവധി നീട്ടുകയായിരുന്നു.

ശാസ്ത്ര, എന്‍ജിനിയറിങ്, ഐ.ടി. മേഖലകളിലെ വിദഗ്ധരെ അമേരിക്കയില്‍ ജോലിചെയ്യാന്‍ അനുവദിക്കുന്നതാണ് എച്ച് 1 ബി വിസ. ഹോട്ടല്‍, നിര്‍മാണ മേഖലകളില്‍ തൊഴിലെടുക്കുന്നവര്‍ക്കാണ് എച്ച് 2 ബി വിസ നല്‍കുന്നത്. വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ജോലിചെയ്യാന്‍ എല്‍ 1 വിസയും ഗവേഷകര്‍, പ്രൊഫസര്‍മാര്‍ എന്നിവര്‍ക്ക് ജെ 1 വിസയുമാണ് അനുവദിക്കുന്നത്.
- dated 03 Apr 2021


Comments:
Keywords: America - Otta Nottathil - 3420216visa America - Otta Nottathil - 3420216visa,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
11420216rock
റോക്ക് യുഎസ് പ്രസിന്റാകണമെന്ന് സര്‍വേ റിപ്പോര്‍ട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
9420216fb
ഇസ്ളാം വിരുദ്ധ പോസ്റ്റുകള്‍ നീക്കം ചെയ്യാത്തിന് ഫെയ്സ്ബുക്കിനെതിരേ പരാതി Recent or Hot News
തുടര്‍ന്നു വായിക്കുക
8420213vaccine
യുഎസില്‍ ഏപ്രില്‍ 19 മുതല്‍ എല്ലാവര്‍ക്കും വാക്സിന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
7420217prison
ഗ്വണ്ടനാമോ തടവറകളില്‍ ഒരെണ്ണം പൂട്ടി Recent or Hot News
തുടര്‍ന്നു വായിക്കുക
4420211trump
ട്രംപ് ബര്‍ഗറിനു പണം കൊടുക്കാനുണ്ടെന്ന് മുന്‍ അംഗരക്ഷകന്‍
തുടര്‍ന്നു വായിക്കുക
4420212uber
യാത്ര നിഷേധിച്ചതിന് ഊബര്‍ 1.1 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം
തുടര്‍ന്നു വായിക്കുക
4420217attack
കാപിറ്റല്‍ ഹില്‍ ആക്രമണത്തിനു പിന്നില്‍ നേഷന്‍ ഓഫ് ഇസ്ളാം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us