Today: 24 Aug 2019 GMT   Tell Your Friend
Advertisements
അന്‍ഡ്രോയിഡിന്റെ മാജിക്കുമായി സാംസങ് ഗ്യാലക്സി 10 പ്ളസ്
Photo #1 - America - Finance - 8820194samsung_galaxy_note_10_plus
Photo #2 - America - Finance - 8820194samsung_galaxy_note_10_plus
ബര്‍ലിന്‍: അന്‍ഡ്രോയിഡ് മൊബൈല്‍ ഫോണിന്റെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയുമായി ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ സാംസങ്, ഗ്യാലക്സി നോട്ട് ശ്രേണിയിലെ പുതിയ സാംസങ് സ്മാര്‍ട്ട്ഫോണ്‍ ഗ്യാലക്സി നോട്ട് 10 പ്ളസ് മോഡലുകള്‍ വിപണിക്ക് ചൂടു പിടിപ്പിക്കുന്നു. മിന്നല്‍ വേഗതയുള്ള 5 ജി മോഡലില്‍ യുഎച്ച്ആര്‍ ജയന്റ് ഡിസ്പ്ളേയും പുതിയ സിപിയുവുമാണ് ഇതിന്റെ പ്രധാന പ്രത്യേകതകള്‍. വിഡിയോ റിക്കോര്‍ഡിഗില്‍ പുതുവിപ്ളവം തന്നെ ഇതില്‍ ചേര്‍ത്തിട്ടുണ്ട്. അധികം അകലെയല്ലെങ്കില്‍ക്കൂടി നടക്കുന്ന സംഭവത്തിന്റെ വിഡിയോ സൂം ചെയ്തു പകര്‍ത്താനുള്ള പുതിയ സംവിധാനം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നുള്ളതും ഒരു സവിശേഷതയാണ്. കൂടാതെ ഫോണ്‍ എങ്ങനെ പിടിച്ച് എടുത്താലും എടുക്കുന്ന ദൃശ്യം നേരെതന്നെ റിക്കോര്‍ഡ് ചെയ്തുകൊള്ളും എന്ന പ്രത്യേകതയുമുണ്ട്.

നോട്ട് സീരീസില്‍ ഇതുവരെ ഇറങ്ങിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലുപ്പമുള്ള സ്മാര്‍ട്ട്ഫോണായിരിക്കും ഇത്. നോട്ട് 10, നോട്ട് 10 പ്ളസ് എന്നീ രണ്ടു ടച്ച് വേരിയന്റുകളാണ് ഇതിലുള്ളത്. 5.3 ഇഞ്ച് സ്ക്രീനില്‍ തുടങ്ങിയ നോട്ട് സീരീസ് 10 പ്ളസിലെത്തുമ്പോള്‍ 6.8 ഇഞ്ചാണ്. ഹൈ ക്യുഎച്ച്ഡി സ്ക്രീന്‍ റെസൊല്യൂഷന്‍ ഉറപ്പു നല്‍കുന്നു. (3040 ~ 1440 പിക്സല്‍).

മറ്റു പ്രത്യേകതകള്‍

സാംസങ് സ്വന്തമായി വികസിപ്പിച്ചെടുത്ത 7 എന്‍എം(നാനോമീറ്റര്‍) എക്സിനോസ് 9825 (അമേരിക്ക ഒഴിച്ച്) സ്നാപ്ഡ്രാഗണ്‍ (അമേരിക്കന്‍ വേര്‍ഷന്‍) 855 എന്നിവയാണ് ഹാര്‍ഡ്വെയറായി ഉപയോഗിച്ചിരിയ്ക്കുന്നത്. നോട്ട് 10 മോഡലിന് 8 ജിബിയും 10 പ്ളസിന് 12 ജിബി റാമും, 256 ജിബി സംഭരണ ശേഷിയുമാണുള്ളത്. മൈക്രോഎസ്ഡി കാര്‍ഡ് ഇവകള്‍ക്ക് അനുയോജ്യമല്ല.

എസ് 10 പ്ളസില്‍ 12 ജിബി റാം ആണ് ചേര്‍ത്തിരിയ്ക്കുന്നത്.എന്നാല്‍ കപ്പാസിറ്റി 256 ജിബി/512 ജിബിയുള്ള രണ്ടു മോഡലുകള്‍ ഉണ്ടുതാനും.10 പ്ളസ് 1 ടിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡ് സ്വീകരിക്കുകയും ചെയ്യും.

പൗവ്വര്‍ ബാറ്ററി

നോട്ട് 10 ന് 3500 എംഎഎച്ച് ബാറ്ററിയാണുള്ളത്. 25 വാട്ട് ക്വിക് ചാര്‍ജിങ് സംവിധാനവുമുണ്ട്. എന്നാല്‍ നോട്ട് 10 പ്ളസിനാകട്ടെ 4300 എംഎഎച്ച് ബാറ്ററിയും 45 വാട്സ് ക്വിക് ചാര്‍ജിങും ഉണ്ട്. എന്നാല്‍, രണ്ടു ഫോണുകള്‍ക്കും ഒരുപോലെയുള്ള 25 വാട്സ് ചാര്‍ജറേ ഒപ്പം ലഭിയ്ക്കുകയുള്ളു. ഇരു മോഡലുകള്‍ക്കും റിവേഴ്സ്വയര്‍ലെസ് ചാര്‍ജിങ് സൗകര്യമുണ്ട്. വയര്‍ലെസ് ചാര്‍ജിങ് ഉള്ള മറ്റു ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ ഇവ ഉപയോഗിക്കുകയും ചെയ്യാം. ആന്‍ഡ്രോയിഡ് 9 പൈ ഉപയോഗിച്ചു സൃഷ്ടിച്ച സാംസങിന്റെ വണ്‍യുഐ(യൂസര്‍ ഇന്റര്‍ഫെയ്സ്) ആണ് ഓപ്പറേറ്റിങ് സിസ്ററം. പുതിയ വൈഫൈ 6 ഇരുമോഡലുകളും സപ്പോര്‍ട്ട് ചെയ്യും.

നേരിയ തോതില്‍ മാത്രമാണ് ബെസലിന്റെ സാന്നിധ്യമാണുള്ളത്. . അമോലെഡ് സ്ക്രീനുകള്‍ക്ക് എച്ഡിആര്‍ 10, ഡൈനാമിക് ടോണ്‍ മാപ്പിങ് എന്നീ ഫീച്ചറുകറുകളുമുണ്ട്.

എയര്‍ ജെസ്ചറുകള്‍

സ്മാര്‍ട്ഫോണ്‍ ശ്രേണികളിലെ തന്നെ എസ്പെന്‍ സ്റൈ്റലസിനും പുതിയ വേര്‍ഷനില്‍ മാറ്റങ്ങളുണ്ട്. എയര്‍ ജെസ്ചറുകളാണ് ഇവയ്ക്ക് ലഭിച്ചിരിയ്ക്കുന്ന പുതിയ ശേഷി. ഫോണിനു മുകളില്‍ വായുവില്‍ ഇവ ചുഴറ്റി ചില കാര്യങ്ങള്‍ നടത്താം(ക്യമറാ സെന്‍സര്‍). ഹാന്‍ഡ്റൈറ്റിങ് റെക്കക്നിഷനും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഭാഷകളായ ഹിന്ദിയിലും, ബംഗാളിയിലും എഴുതുന്നവ ടൈപ്പ് ചെയ്താലെങ്ങനെ ഇരിക്കുമോ അങ്ങനെ മാറ്റാം. ഈ ഫീച്ചര്‍ സംവിധാനം മലയാളം സപ്പോര്‍ട്ട് ചെയ്യുമോയെന്നു ഇപ്പോള്‍ വ്യക്തമല്ല. ഉണ്ടാകുമെന്നു പ്രതീക്ഷിയ്ക്കാം.

എസ്പെന്‍ സ്റൈ്റലസ് ഫോണിന് ഒരു റിമോട്ട് ആയും ഉപയോഗിക്കാം. ഫോട്ടോ എടുക്കാനും, പ്രസന്റേഷന്‍സ് നടത്താനും. ഇത് ഉപയോഗിക്കാം.
ഫോണുകളുടെ ഡെസ്ക്ടോപ്(ഡെക്സ്) ഇന്റഗ്രേഷനാണ് ഉപകാരപ്രദമായ മറ്റൊരു ഫീച്ചര്‍. ഡെക്സ് എന്നറിയപ്പെടുന്ന ഈ ഫീച്ചര്‍ ഇപ്പോള്‍ മാക്കിലും, വിന്‍ഡോസിലും ഉപയോഗിക്കാം.

മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് വിന്‍ഡോസ് ലൈവ് എന്നൊരു ഫീച്ചര്‍ കൂടി അവതരിപ്പിച്ചിട്ടുണ്ട്. ഈ ഫീച്ചര്‍ ഉപയോഗിച്ചാല്‍ ഫോണിന്റെ സ്ക്രീന്‍ പിസിയുടെ സ്ക്രീനില്‍ മിറര്‍ ചെയ്യാം. തുടര്‍ന്ന് മെസെജിങ്, നോട്ടിഫിക്കേഷന്‍സ് തുടങ്ങിയവയൊക്കെ പിസിയില്‍ നിന്നു അക്സസ് ചെയ്യാനാവും.

ക്യാമറ

ഇരുമോഡലുകള്‍ക്കും ട്രിപ്പിള്‍ (പ്ളസ് വണ്‍) പിന്‍ ക്യാമറാ സിസ്ററമാണുള്ളത്. ടൈംഓഫ് ഫ്ലൈറ്റ് സെന്‍സറുമുണ്ട്. ഇതുപയോഗിച്ച് വസ്തുക്കളുടെ ത്രിമാന മോഡലുകള്‍ സൃഷ്ടിച്ചെടുക്കാം.ബോകെ എഫക്ട് (ബ്ളര്‍ഡ്) ഉണ്ടാക്കിയെടുക്കാനും ഇത് ഉപകരിക്കും.

ഫോണിന് 12 എംപി ക്യാമറയാണ് (മെയിന്‍)ഉള്ളത്. ഇതിന് 1/2.5 വലുപ്പമുള്ള സെന്‍സറും 27 എംഎം ലെന്‍സുമാണുള്ളത്.
അപര്‍ചര്‍ (എഫ് സ്റേറാപ്പ്) എ 1.5 ലെവലില്‍ മാറ്റാവുന്നതാണ്. ഡ്യൂവല്‍ പിക്സല്‍ ഓട്ടോഫോക്കസും ഓപ്ടിക്കല്‍ ഇമേജ് സ്ററബിലൈസേഷനും സാധ്യമാണ്. 12 എംപി ടെലിലെന്‍സിന് വലിപ്പം കുറവുള്ള (1/3.6) സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. 52എംഎം ഫോക്കല്‍ നീളമുള്ള ഈ ക്യമറയ്ക്ക് എ 2.1 അപര്‍ചര്‍ ആണുള്ളത്. അള്‍ട്രാ വൈഡ് ലെന്‍സിനാകട്ടെ 16 എംപി ക്യാമറയും 12 എംഎം ഫോക്കല്‍ നീളവുമാണുള്ളത്.

സെല്‍ഫി ക്യാമറ

സെല്‍ഫി ക്യാമറ 10 എംപി റെസലൂഷനുള്ളതാണ്. ഇത് ഫോണിന്റെ സ്ക്രീനിനുള്ളില്‍ പിടിപ്പിച്ചിരിക്കുകയാണ്. .മുന്‍പിന്‍ ക്യാമറകള്‍ക്ക് 4 കെ വിഡിയോ റെക്കോഡു ചെയ്യാനാകും.വിഡിയോ എഡിറ്ററും ഫോണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ അഡോബി പ്രീമിയര്‍ റഷ് ഫോണ്‍ ഉടമകള്‍ക്ക് ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാം.

വില

ഗ്യാലക്സി നോട്ട് പ്ളസ് മോഡലിന്റെ തുടക്ക വില 1,099 യൂറോയാണ്്. ഓഗസ്ററ് 23 ന് മാര്‍ക്കറ്റില്‍ ലഭ്യമാവും.
- dated 08 Aug 2019


Comments:
Keywords: America - Finance - 8820194samsung_galaxy_note_10_plus America - Finance - 8820194samsung_galaxy_note_10_plus,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us